സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്; കർശന നിർദേശങ്ങളുമായി സർക്കുലർ

Published : Oct 07, 2026, 12:54 PM IST
university college hostel tvm

Synopsis

സംസ്ഥാനത്തെ സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനം സുതാര്യമാക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വാർഡൻ നിയമനം, അവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവയിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സർക്കുലർ ഇറക്കിയത്.

ഹോസ്റ്റലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡ്രായിങ് ആൻഡ് ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിൻസിപ്പൽമാർ വാർഡനായി നിയമിക്കേണ്ടത്. ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഓരോ അക്കാദമിക വർഷവും ട്യൂട്ടർമാരെയും നിയമിക്കണം. അധ്യാപകരുടെ സമ്മതം രേഖാമൂലം വാങ്ങിയ ശേഷം കോളേജ് കൗൺസിൽ യോഗം ചേർന്ന് എടുക്കുന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം വാർഡൻ നിയമനം നടത്തേണ്ടത്. വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ വാർഡനായി നിയമിക്കുന്നതിന് മുൻപായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം.

വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കൗൺസിൽ തീരുമാനം കൃത്യമായി പരാമർശിക്കണമെന്നും, ഓരോ നിയമനവും ജൂൺ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു. ഈ നിയമനങ്ങൾക്കെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണ ഉത്തരവ് യഥാസമയം വാങ്ങിയിരിക്കേണ്ടതുമാണ്. സർവ്വകലാശാലകൾ മധ്യവേനലവധി (ഏപ്രിൽ-മേയ് മാസങ്ങളിൽ) പ്രഖ്യാപിക്കുമ്പോൾ കോളേജുകൾക്കൊപ്പം ഹോസ്റ്റലുകൾക്കും അവധിയായിരിക്കും. എന്നാൽ സർവ്വകലാശാല പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം, പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ലഭ്യമാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ മാർച്ച് 31-ന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ.

ഇത്തരം സാഹചര്യങ്ങളിൽ നിലവിലെ വാർഡന്‍റെയോ ട്യൂട്ടറുടെയോ കാലാവധി ദീർഘിപ്പിക്കുകയോ പുതിയ നിയമനം നടത്തുകയോ ചെയ്ത് സാധൂകരണം തേടേണ്ടതാണ്. ഹോസ്റ്റലുകളിലെ ക്ലാർക്കുമാർക്ക് മധ്യവേനലവധി ബാധകമല്ലെന്നും, അവധിക്കാലത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു കുക്ക് എന്ന അനുപാതത്തിൽ (20:1) മാത്രമേ പാചകക്കാരെ അനുവദിക്കാവൂ എന്നും സർക്കുലറിൽ നിഷ്കർഷിക്കുന്നു. ഹോസ്റ്റലുകളിൽ അനധികൃതമായി ആളുകൾ തങ്ങുന്നത് തടയാൻ വാർഡൻമാർക്ക് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അതാത് കോളേജുകളിലെ വിദ്യാർത്ഥികൾ മാത്രമാണ് ഹോസ്റ്റലുകളിൽ പ്രവേശനം നേടിയിട്ടുള്ളതെന്ന് വാർഡൻമാർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരെയോ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയോ യാതൊരു കാരണവശാലും താമസിപ്പിക്കാൻ പാടില്ല.

ഹോസ്റ്റലിൽ അഡ്മിഷൻ എടുത്തവർ, അവധിക്ക് സ്വന്തം വീടുകളിൽ പോയവർ, നിലവിൽ തങ്ങുന്നവർ എന്നിവരുടെ കണക്കുകൾ കൃത്യമായി ഒത്തുനോക്കി അനധികൃത താമസക്കാരില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ളവരോ അനധികൃത താമസക്കാരോ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ വാർഡൻ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഒഴിവാക്കുകയും വേണം. സാധ്യമായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടുന്ന ദൗത്യം ഇനിയും നീളും
കൊച്ചിയെ ഞെട്ടിച്ച കൂട്ടബലാത്സം​ഗം: അമ്മു യുവതിയെ പീഡിപ്പിക്കുമ്പോൾ കാവൽനിന്ന് മറ്റുള്ളവ‍ർ; ഒളിവിലായിരുന്ന അമ്മുവും ജിതിനും വയനാട്ടിൽനിന്ന് പിടിയിൽ