
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലെ സിമെറ്റില്‍ നിയമിച്ച ബിജെപി നേതാവിനെ പിരിച്ചുവിടാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം. സിമെറ്റിലെ സീനിയർ സൂപ്രണ്ടായി നിയമിച്ച രതീഷ് ആർ നായരെയാണ് വിവാദമായതോടെ പിരിച്ചുവിടാൻ മന്ത്രി നിര്‍ദേശം നല്‍കിയത്. എൻ ജി ഒ സംഘിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ് ആർ നായർ. സർക്കാർ സർവീസില്‍ നിന്നും വിരമിച്ച ശേഷമാണ് മാസം 34,000 രൂപ ശമ്പളത്തില്‍ രതീഷിന് നിയമനം ലഭിച്ചത്. രതീഷിനെ നിയമിച്ചത് മന്ത്രിയോ ഓഫീസോ അറിയാതെയാണെന്നും പദവിയിലിരിക്കാൻ യോഗ്യതയില്ലെന്ന് കണ്ടാണ് പിരിച്ചുവിടുന്നതെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. രതീഷ് നായർ പക്കാ ബിജെപിക്കാരനാണെന്നും കെ മുരളീധരൻ പ്രതികരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam