താരങ്ങൾക്ക് അവരുടെ മൂല്യമുണ്ട്, അത് നൽകേണ്ടിവരുമെന്ന് മന്ത്രി; സൂപ്പർസ്റ്റാറിൻെറ സിനിമ മാത്രം ഓടുന്ന കാലം മാറി

Published : Feb 15, 2025, 01:04 PM ISTUpdated : Feb 15, 2025, 01:05 PM IST
താരങ്ങൾക്ക് അവരുടെ മൂല്യമുണ്ട്, അത് നൽകേണ്ടിവരുമെന്ന് മന്ത്രി; സൂപ്പർസ്റ്റാറിൻെറ സിനിമ മാത്രം ഓടുന്ന കാലം മാറി

Synopsis

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളി മന്ത്രി സജി ചെറിയാൻ. അഭിനേതാക്കളും നിര്‍മാതാക്കളും തമ്മിലുള്ളത് ആഭ്യന്തര പ്രശ്നമാണെന്നും അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ. അഭിനേതാക്കൾക്ക് അവരുടേതായ മൂല്യമുണ്ടെന്നും അത് നൽകേണ്ടിവരുമെന്നും മന്ത്രി.

ആലപ്പുഴ: മലയാള സിനിമയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സമരത്തെ പരോക്ഷമായി തള്ളികൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാൽ, അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

അവർ ഉന്നയിച്ച മൂന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തു ധാരണയുണ്ടാക്കും. മറ്റൊന്ന് അതിനകത്തെ പ്രശ്നങ്ങൾ ആണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും എല്ലാ സിനിമയും ലാഭകരമാകണമെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നിർമാതാക്കൾ സർക്കാരിനോട്  ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യും. നല്ല സിനിമ നിർമിക്കാൻ എല്ലാ സഹായവും സർക്കാർ നൽകും.

ധാരണ ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറി. മികച്ച സിനിമയാണെങ്കിൽ ഓടും. പ്രതിഫലം കൂടുതലാണെന്ന നിർമാതാക്കളുടെ പ്രതികരണമാണ് അഭിനേതാക്കളെ ചൊടിപ്പിച്ചത്. അഭിനേതാക്കൾക്ക് അവരുടേതായ മൂല്യമുണ്ട്.

അത് നൽകേണ്ടി വരും. നിർമാതാക്കളും അഭിനേതാക്കളും തമ്മിലുള്ള പ്രശ്നം അവർ പരിഹരിക്കണമെന്നും ഉടൻ പരിഹരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ നിന്ന് ലാഭം ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ഇറക്കുന്നത്. ചർച്ചകൾ നടക്കുന്നത് നല്ലതാണ്. സിനിമയ്ക്ക് ഗുണകരമാകും. അടുത്ത നിയമസഭയിൽ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. സിനിമ കോൺക്ലേവ് നടക്കുമ്പോൾ എല്ലാവർക്കും പ്രാതിനിത്യം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ; കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് കൂട്ടായ തീരുമാനം

'പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം, ഹാൻഡ്ബോളിലെ സ്വര്‍ണം ഡീലാക്കി'; രൂക്ഷ മറുപടിയുമായി കായിക മന്ത്രി

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി