
തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്‍റണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായി.ഗണേഷിനെതിരെ ഒളിയമ്പുമായി ആന്‍റണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തന്‍റെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്‍റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആൻ്റണി രാജു ബസ് സന്ദർശിച്ചു