Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റ്, ഗണേഷ്‌ കുമാറിന്‍റെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന

ബാറ്ററി മാറാൻ മാത്രം 15വർഷത്തിനിടെ 95ലക്ഷം രൂപ ചെലവ് ഉണ്ട്. ഒരു ബസിന്‍റെ  ഒരു ദിവസത്തെ വരവ് 6,026 രൂപ,ചെലവ് 4,753 രൂപ . ചെലവിൽ ബസിന്‍റെ  തിരിച്ചടവും ബാറ്ററി മാറുന്ന ചിലവും ഉൾപ്പെടുത്തിയിട്ടില്ല

TDF support Ganesh kumar statement that electric buses are non profitable
Author
First Published Jan 28, 2024, 4:12 PM IST

തിരുവനന്തപുരം: ഇലക്ട്രിക് ബസ്  നഷ്ടമെന്ന മന്ത്രി ഗണേഷ്‌കുമാറിന്‍റെ  വാദത്തെ പിന്തുണച്ച് കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന  ടിഡിഎഫ് രംഗത്ത്.ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് .ഒരു ഇലക്ട്രിക് ബസിന്‍റെ  വില 94ലക്ഷം വരും .15വർഷം കൊണ്ട് പണം തിരിച്ച് അടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപ ആകും .ബാറ്ററി മാറാൻ മാത്രം 15 വർഷത്തിനിടെ 95ലക്ഷം രൂപ ചെലവ് ഉണ്ട്. മാനേജ്‌മെന്‍റ്  കണക്ക് അനുസരിച്ച് ഒരു ബസിന്‍റെ  ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്,ചെലവ് 4,753 രൂപ .ചെലവിൽ ബസിന്‍റെ  തിരിച്ചടവും ബാറ്ററി മാറുന്ന ചിലവും ഉൾപ്പെടുത്തിയിട്ടില്ല .ഈ ചെലവുകൾ കെഎസ്ആർടിസി ആണ് വഹിക്കുന്നത്, ലാഭം പോകുന്നത് സ്വിഫ്റ്റ് കമ്പനിക്കും .ഇലക്ട്രിക് ബസിന്‍റെ  പർച്ചേഴ്‌സ് ഓർഡർ പുറത്തുവിട്ടിട്ടില്ല .ടെണ്ടര്‍, ഓർഡർ വിവരങ്ങളും പുറത്തുവിടണം. .ഇത് മറച്ചുവെച്ചിരിക്കുന്നത് ദുരൂഹമാണെന്നും ടിഡിഎഫ് പ്രസിഡണ്ട് എം വിന്‍സന്‍റ് എംഎല്‍എ പറഞ്ഞു

 

ഉദ്യോഗസ്ഥരെ ശകാരിച്ച് ഗതാഗത മന്ത്രി; ഇലക്ട്രിക് ബസിൻ്റെ വാർഷിക റിപ്പോർട്ട് ചോർന്നതിൽ വിശദീകരണം തേടി

Follow Us:
Download App:
  • android
  • ios