'ഭിന്നശേഷിയുള്ള കുട്ടി കൂടെയുണ്ടെങ്കില്‍ ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് പരിഗണനയില്‍': ഗതാഗതമന്ത്രി

By Web TeamFirst Published Apr 24, 2022, 10:36 AM IST
Highlights

പത്തനംതിട്ട ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്.

പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ പോകുമ്പോള്‍ മൂന്നുപേർക്ക് സഞ്ചരിക്കാൻ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju). പത്തനംതിട്ട ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ  ആവശ്യം പരിഗണിക്കാൻ പ്രത്യേകം സർക്കുലർ ഇറക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. പത്തനംതിട്ട സ്വദേശി മധുസൂദനാണ് ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചത്.

  • കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു.

click me!