വിമാനത്താവളം സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായി: ഇനി തടസപ്പെടുത്തരുതെന്ന് ശശി തരൂർ

Published : Mar 11, 2019, 01:48 PM ISTUpdated : Mar 11, 2019, 03:38 PM IST
വിമാനത്താവളം സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായി: ഇനി തടസപ്പെടുത്തരുതെന്ന് ശശി തരൂർ

Synopsis

മോദി സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാർ സ്വാകാര്യവൽക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ശശി തരൂർ എംപി തിരുവനന്തപുരത്ത് പറഞ്ഞു.  

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായ സാഹചര്യത്തിൽ നടപടിക്കെതിരായ നീക്കങ്ങൾ വികസനത്തെ ബാധിക്കുമെന്ന് ശശി തരൂർ എംപി.

മോദി സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നടപടിക്കായുള്ള ലേലത്തിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരും. ഈ വിഷയത്തിൽ എംപി എന്ന നിലയിൽ തനിക്ക് എന്തു ചെയ്യാനാകുമെന്ന് ശശി തരൂർ ചോദിച്ചു.

ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാർ സ്വകാര്യവൽക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഈ അവസരത്തിൽ സ്വകാര്യവൽക്കരണത്തെ തടസപ്പെടുത്തുന്നത് വികസനത്തെ ബാധിക്കുമെന്നും ശശി തരൂർ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്; വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ, 700 ബസുകൾ ഓട്ടം നിർത്തി, നിരക്ക് വർദ്ധിപ്പിക്കണം, നാളെ ​ഗതാ​ഗതമന്ത്രിയെ കാണും.