സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദം,അവാർഡുകൾ റദ്ദാക്കണം,സുപ്രീം കോടതിയിൽ ഹര്‍ജി

Published : Aug 24, 2023, 02:54 PM IST
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദം,അവാർഡുകൾ റദ്ദാക്കണം,സുപ്രീം കോടതിയിൽ ഹര്‍ജി

Synopsis

സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്.അവാർഡുകൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

ദില്ലി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അവാർഡുകൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഹൈക്കോടതി ഹർജിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹർജിയിൽ കൈകൊണ്ടതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലില്‍ പറയുന്നു. അവാർഡ് നിർണയത്തില്‍ അക്കാ‌ഡമി ചെയർമാന്‍റെ  ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലിജീഷ് മുല്ലേഴത്തിനായി അഭിഭാഷകരായ പി സുരേഷൻ, കെഎൻ പ്രഭു, റെബിൻ ഗ്രാലൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

'വീണ്ടും ഇടതുപക്ഷം വന്നാല്‍ സാംസ്‍കാരികമന്ത്രി'; രഞ്ജിത്തിനെതിരെ പരിഹാസവുമായി ഹരീഷ് പേരടി

'ഞാന്‍ ഇത്ര പോലും പ്രതീക്ഷിച്ചിരുന്നില്ല'; സംസ്ഥാന അവാര്‍ഡില്‍ പ്രതികരണവുമായി വിനയന്‍

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി