നിയമ പോരാട്ടത്തിനൊടുവിൽ നിയമനം; ആശ്വാസമെന്ന് ഡോ. ജോസഫ് സ്കറിയ

Published : Jun 21, 2026, 11:56 AM IST
dr joseph skaria

Synopsis

ഇടതു സർക്കാരിൻറെ പ്രത്യേക താൽപര്യങ്ങൾ കൊണ്ടായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ നിയമനം വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2021ൽ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ തസ്തിക റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായിരുന്നു ഡോ. ജോസഫ് സ്കറിയ. നിയമനം നൽകാതിരുന്നപ്പോൾ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.

മലപ്പുറം: കാലിക്കറ്റ് സർവകലാശാല മലയാള വിഭാ​ഗം പ്രൊഫസറായി നിയമിതനായതിൽ ആശ്വാസമെന്ന് ഡോ. ജോസഫ് സ്കറിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു സർക്കാരിൻറെ പ്രത്യേക താൽപര്യങ്ങൾ കൊണ്ടായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ നിയമനം വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ പ്രൊഫസറായി നിയമനം നൽകാൻ തയ്യാറായത് ആശ്വാസമുള്ള കാര്യമാണെന്നും ഇടതു സംഘടനയിൽ സജീവമല്ലാത്തത് ഒരു പക്ഷേ നിയമനത്തെ ബാധിച്ചിട്ടുണ്ടാവാമെന്നും ആക്ടീവ് മെമ്പറാണെങ്കിൽ നേരത്തെ നിയമനം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രിയ വർഗീസിന് നിയമനം ലഭിച്ചത് രാഷ്ട്രീയ ബന്ധം ഉണ്ടായതു കൊണ്ടാണെന്നും അതിനാൽ അവിടെ രണ്ടാം റാങ്കുകാരനായി താൻ മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയയുടെ രാഷ്ട്രീയ നിയമനത്തിനെതിരെ കോടതിയിൽ പോയതിലെ വൈരാഗ്യവും, ഇടതു സർക്കാരിനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021ൽ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ തസ്തിക റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനായിരുന്നു ഡോ. ജോസഫ് സ്കറിയ. നിയമനം നൽകാതിരുന്നപ്പോൾ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് ഹൈക്കോടതി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം നൽകാൻ ഉത്തരവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വരാജ് റൗണ്ടിന് സമീപം പെൺവാണിഭ കേന്ദ്രം, പ്രവേശനം വീടിന്റെ പിൻഭാ​ഗം വഴി ഇതര സംസ്ഥാനക്കാർക്ക് മാത്രം; തൃശൂരിനെ ഞെട്ടിച്ച കൊലപാതകം
'എല്ലാവരും വിശ്വസിച്ചുകാണും, പക്ഷേ ഞാൻ ഒരു തമാശ പറഞ്ഞതാണ്, ബോസാകാൻ നോക്കിയതല്ല'; ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്