മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം; കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി

Published : Jan 24, 2025, 03:31 PM IST
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം; കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി

Synopsis

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷന്‍റെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. 

104 ഏക്ക‍ർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്നും ജുഡീഷ്യൽ കമ്മീഷനെ വെച്ച് ഇതിന്‍റെ സാധുത സർക്കാരിന് എങ്ങനെ പരിശോധിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കുന്നില്ലെന്ന് സർക്കാ‍ർ മറുപടി നൽകി. മനസിരുത്തിയാണോ സർക്കാർ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍റെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്