പമ്പയില്‍ നിന്നും നീക്കിയ മണല്‍ നിറഞ്ഞ് ഓടകള്‍ അടഞ്ഞു:ആറന്മുളയില്‍ വെള്ളക്കെട്ട്

By Web TeamFirst Published Aug 19, 2019, 10:24 AM IST
Highlights

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പമ്പയിൽ വന്നടിഞ്ഞ മണലാണ് ആഴംകൂട്ടാനായി ട്രഡ്ജ് ചെയ്ത് കരയ്ക്കിട്ടത്. ഇതോടെ ഓടകൾ പൂർണമായി അടഞ്ഞു. 

പത്തനംതിട്ട: പമ്പ നദിയുടെ ആഴംകൂട്ടാനായി ട്രഡ്ജ് ചെയ്ത മണൽ കരയ്ക്കിട്ടതോടെ ഓടകളിലെ നീരോഴുക്ക് തടസ്സപ്പെട്ട് ആറന്മുളയില്‍ വെള്ളക്കെട്ട് രൂക്ഷം. 

ഇതോടെ ആറന്മുള കണ്ണാടി നിർമ്മിക്കുന്ന 14 കുടുംബങ്ങള്‍ തൊഴിലെടുക്കാനാകാതെ ദുരിതത്തിലായി. പ്രശ്നപരിഹാരത്തിനായി പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം. 

പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ ഓണവിപണി ലക്ഷ്യമിട്ട് നിർമ്മിച്ച ആറന്മുള കണ്ണാടികള്‍ മുഴുവൻ ഇത്തവണത്തെ മഴയിൽ വെള്ളത്തിലായിരുന്നു. ഇതിനിടയിലാണ് അശാസ്ത്രീയമായ മണല്‍ നീക്കം മൂലം ആറന്മുളയില്‍ വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പമ്പയിൽ വന്നടിഞ്ഞ മണലാണ് ആഴംകൂട്ടാനായി ട്രഡ്ജ് ചെയ്ത് കരയ്ക്കിട്ടത്. ഇതോടെ ഓടകൾ പൂർണമായി അടഞ്ഞു. 

ചെറിയൊരു മഴപെയ്താൽ വീട്ടിലേക്കും നിർമ്മാണ കേന്ദ്രങ്ങളിലേക്കും മലിനജലം കയറുന്ന അവസ്ഥയാണ്. റവന്യൂ വകുപ്പിനും നഗരസഭയ്ക്കും കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയെങ്കിലും ആരും തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. 

click me!