വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലും: രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ

Published : May 08, 2026, 12:35 AM IST
Santhosh Varkey

Synopsis

ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം- സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി: കോൺഗ്രസ് നേതാവ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തെഴുതി സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണെന്ന് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ പറയുന്നു. ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം- സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.  നിലവിലെ ഭരണകൂടത്തെ നേരിടാനും ദീർഘവീക്ഷണമുള്ള ഒരു ബദൽ നൽകാനും കഴിയുന്ന നേതാവായി കേരളത്തിലെ ജനങ്ങൾ വി.ഡി. സതീശനെ അംഗീകരിക്കുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ, പാർട്ടിയുടെ തീരുമാനം ജനവികാരത്തിന് അനുസൃതമായിരിക്കണം. ഹൈക്കമാൻഡോ പാർട്ടിയോ ഈ ജനകീയ ആവശ്യത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനമെടുത്താൽ, പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയി എന്ന തോന്നൽ ഉണ്ടാക്കിയേക്കാമെന്നും ആറാട്ടണ്ണൻ കത്തിൽ പറയുന്നു.

സന്തോഷ് വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂ‍ർണ്ണരൂപം

ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് ഞാൻ ഇന്ന് ഒരു തുറന്ന കത്ത് ഇമെയിൽ വഴി അയച്ചിട്ടുണ്ട്.

കേരളത്തിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണ്.

സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം.

സ്നേഹപൂർവ്വം,

സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെസിക്ക് പിന്തുണയുമായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, തിരഞ്ഞുപിടിച്ച് സൈബർ വിസ്താരം നടത്തുന്നതിനോട് യോജിക്കാനാവില്ല
ഘടകകക്ഷികളല്ല, എംഎൽഎമാരുടെ അഭിപ്രായമാണ് പ്രധാനം, നിലപാട് വ്യക്തമാക്കി നിരീക്ഷകർ; മനസറിഞ്ഞ് മടക്കം, 'കസേരകളി' ഇനി ദില്ലിയിൽ, നേതാക്കളെ വിളിപ്പിക്കും