'സിറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിൽ ഗുണംചെയ്യും': ഫരീദാബാദ് ആർച്ച് ബിഷപ്പ്

Published : Jun 18, 2024, 02:22 PM ISTUpdated : Jun 18, 2024, 02:32 PM IST
'സിറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിൽ ഗുണംചെയ്യും': ഫരീദാബാദ് ആർച്ച് ബിഷപ്പ്

Synopsis

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

ദില്ലി: തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയിൽ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം പ്രതിഫലിക്കും. മണിപ്പൂരിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. വ്യാപക അക്രമം നടന്നിട്ടും വിശദമായ അന്വേഷണം നടന്നിട്ടില്ല. മണിപ്പൂരിൽ ഗോത്രവർഗ്ഗങ്ങള്‍ തമ്മിലാണ് പ്രശ്നം തുടങ്ങിയതെങ്കിലും പിന്നീട് മറ്റ് തലങ്ങളിലേക്കും വ്യാപിച്ചു. മാർപാപ്പ - മോദി കൂടിക്കാഴ്ച പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും ഫരീദാബാദ് രൂപതാധ്യക്ഷൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്