ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ് യു- പ്രിൻസിപ്പാൾ വാക്കേറ്റം

Published : Jul 04, 2024, 06:45 PM IST
ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോളേജിൽ കെഎസ് യു- പ്രിൻസിപ്പാൾ വാക്കേറ്റം

Synopsis

സംഭവത്തിൽ പരാതി നൽകാനെത്തിയ പ്രവർത്തകരും പ്രിൻസപ്പാളായ നന്ദിലത്ത് ഗോപാലകൃഷ്ണനും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 

കണ്ണൂർ: മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ കെഎസ് യു പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിൽ വാക്കേറ്റം. പഴശിരാജ എൻഎസ്എസ് കോളേജിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താൻ പ്രിൻസിപ്പാൾ അനുമതി നൽകിയെന്നാണ് കെഎസ് യുവിന്റെ ആരോപണം. സംഭവത്തിൽ പരാതി നൽകാനെത്തിയ പ്രവർത്തകരും പ്രിൻസപ്പാളായ നന്ദിലത്ത് ഗോപാലകൃഷ്ണനും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്