പരിപാടിയിൽ നിന്ന് ഗവര്‍ണ്ണറെ വെട്ടി കോണ്‍ഗ്രസ്; ട്വീറ്റിലൂടെ മറുപടിയുമായി ഗവര്‍ണ്ണര്‍

Published : Dec 23, 2019, 06:41 PM ISTUpdated : Dec 23, 2019, 07:23 PM IST
പരിപാടിയിൽ നിന്ന് ഗവര്‍ണ്ണറെ വെട്ടി കോണ്‍ഗ്രസ്; ട്വീറ്റിലൂടെ മറുപടിയുമായി ഗവര്‍ണ്ണര്‍

Synopsis

കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണ്ണറോട് ആവശ്യപ്പെട്ടത്

തിരുവനന്തപുരം: കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും, പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ ഗവർണ്ണറെ ഒഴിവാക്കി കോൺഗ്രസ്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണ്ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണ്ണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു. 

ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണ്ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കെ കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലീഡർ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ കെപിസിസിയിലെ അനുസ്മരണ പരിപാടിയിൽ മുരളീധരൻ വൈകീട്ട് ഗവർണ്ണർ ഉദ്ഘാടകൻ ആകുന്നത് ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു.

പിന്നാലെ കോൺഗ്രസ് രാജ്ഭവനോട് വൈകീട്ടുള്ള പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാൽ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് തന്നെ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെടണമെന്ന് രാജ്ഭവൻ നിലപാടെടുത്തു. പിന്നാലെ ചെന്നിത്തലയുടെ ഓഫീസ് രേഖാമൂലം പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഗവർണ്ണർക്ക് പകരം ചെന്നിത്തല ഉദ്ഘാടകനായി. ചടങ്ങിൽ മുരളീധരൻ ഗവർണ്ണർക്കെതിരെ ആഞ്ഞടിച്ചു.

 

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിന്‍റെ ആവശ്യം ഗവര്‍ണ്ണര്‍ പരസ്യമാക്കി ട്വീറ്റ് ചെയ്‍തു. എതിരഭിപ്രായങ്ങളെ തിരസ്ക്കരിക്കരുതെന്നും വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താന്‍. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആരുമായും ചർച്ചക്ക് തയ്യാറാണെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. ഗവർണറുടെ ട്വിറ്റിൽ പ്രതിപക്ഷനേതാവിന്‍റെ ഓഫീസിനും കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു
എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി വിധി; സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എംബി രാജേഷ്, അനുമതി റദ്ദാക്കിയത് സാങ്കേതിക കാര്യങ്ങളുടെ പേരിലെന്ന് വിശദീകരണം