പൗരത്വ ഭേദഗതി: പ്രതിഷേധത്തിനായി തെരുവിലിറങ്ങി ഫേസ്ബുക്ക് കൂട്ടായ്മ

By Web TeamFirst Published Dec 23, 2019, 6:08 PM IST
Highlights

നൂറുകണക്കിന് ആളുകളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ തന്നെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.
 

കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. നൂറുകണക്കിന് ആളുകളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ തന്നെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.

സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുട്ടികളും പുരുഷന്മാരും അടക്കം നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി അണിനിരക്കുകയായിരുന്നു. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് പ്രതിഷേധവുമായി തെരുവിലിറക്കിയതെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചു. 

"

click me!