
കോട്ടയം:അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.തമിഴ്നാട്ടിലെ കമ്പം ടൗണിൽ ആരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറഞ്ഞു.വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.
അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്
അരിക്കൊമ്പനെ മയക്കുവെടിവെക്കും, കുങ്കിയാനകളെ വെച്ച് പിടികൂടും; ഉൾക്കാട്ടിൽ തുറന്നുവിടും
കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടും. മയക്കുവെടി വച്ച് പിടിച്ച് ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.