'പത്മജ ബിജെപി വിട്ടത് നല്ല തീരുമാനം'; ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Published : Nov 19, 2026, 02:42 PM IST
Sunny Joseph Padmaja Venugopal

Synopsis

ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. ഇതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പത്മജയുടെ രാജിയിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പ്രതികരിച്ചു. സ്നേഹോഷ്മളമായ ബന്ധമാണ് പത്മജയുമായി ഉള്ളതെന്നും പരാതികൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വിട്ട് പത്മജ വേണുഗോപാൽ

ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ബിജെപിയിൽ നിന്നുള്ള രാജി പത്മജ ആദ്യമായി വെളിപ്പെടുത്തിയത്. ബിജെപിയുടെ ആശയവുമായി ഒത്തുപോകാനാകില്ലെന്നും തെറ്റ് തിരുത്തുന്നുവെന്നാമായിരുന്നു പത്മജ വേണുഗോപാൽ അറിയിച്ചത്. പദവി കിട്ടാത്തത് കൊണ്ടല്ല, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. ബിജെപി വിടുന്ന തീരുമാനം ആദ്യം അറിയിച്ചത് കെ മുരളീധരനെയാണെന്നും പത്മജ പറഞ്ഞു. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു, യുവതിയുടെ പങ്കാളി അറസ്റ്റിൽ
പദ്മജയുടെ രാജി; വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമെന്ന് സുരേഷ് ഗോപി, മറുപടി പറയേണ്ടയാൾ താനല്ല