അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി

Published : Nov 19, 2026, 11:10 AM ISTUpdated : Nov 19, 2026, 11:17 AM IST
ariyil shukoor murder case

Synopsis

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മറ്റു പ്രതികളായ ഉമേശൻ, ​ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ, എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രൻ, 9 മനോഹരൻ, 10 -ാം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് വിധി വന്നത്. സിപിഎം നേതാക്കളായ പി ജയയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചത്. തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വാഹം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ഷുക്കൂർ വധത്തിന് കാരണമായത്. 2012 ഫിബ്രവരി 20 ന് 11.45 നായിരുന്നു സംഭവം.

വൈകിട്ട് നാല് മുപ്പതോടെ ചുളളിയോട്ട് വയൽ വരമ്പത്ത് കുത്തേറ്റ് മരിച്ച നിലയിൽ അബ്ദുൾ ഷുക്കൂറിനെ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണം. എന്നാൽ സാക്ഷിമൊഴികൾ പുറത്ത് വന്നപ്പോഴാണ് കേരളത്തെ നടുക്കിയ പ്രാകൃത രീതിയിലുള്ള കൊലപാതകമായിരുന്നു ജയരാജന്‍റെ വാഹനം ആക്രമിച്ചതിനുള്ള തിരിച്ചടിയെന്ന് വ്യക്തമായത്. പി ജയരാജനെ ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉൾപ്പെട്ടിരുന്നില്ല. ഇതൊന്നുമറിയാതെ വള്ളുവൻ കടവ് കടന്ന് അരിയിലേക്ക് വരികയായിരുന്നു ഷുക്കൂറിനെയും സുഹൃത്തുക്കളായ സക്കറിയ, അബ്ദുൾ സലാം, അയൂബ്, ഹിരിസ് എന്നിവരെ ചിലർ പിന്തുടർന്നു. പന്തികേട് തോന്നി അഞ്ചുപേരും തൊട്ടടുത്ത മുഹമ്മദ് കുഞ്ഞിയുടെ വീട്ടൽ അഭയം തേടി. എന്നാൽ ഒരു സംഘം വീട് വളഞ്ഞു.

കുഞ്ഞിമുഹമ്മദിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി സിപിഎം നേതാക്കൾ സിഎൻ മോഹനനും, മൈന ദിനേശനും ഷുക്കൂറിന്‍റെ ഫോട്ടോ എടുത്ത് എംഎംഎസ് വഴി തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ 315 ആം മുറിയിൽ ജയരാജനൊപ്പമുള്ള സിപിഎം നേതാവ് എവി ബാബുവിന് അയക്കുന്നു. കൊലപ്പെടുത്തേണ്ടത് ഷുക്കൂറിനെ ആണെന്ന് ഉറപ്പാക്കിയശേഷം മറ്റുള്ളവരെ വിട്ടയച്ചു. 2 മണിയോടെ വീടിന് മുന്നിലുള്ള പാടത്തേക്ക് സക്കറിയക്കൊപ്പം ഷുക്കൂറിനെ നടത്തിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, സംഭവ സ്ഥലത്ത് നിന്നാണ് സക്കറിയ രക്ഷപ്പെട്ടത്.

സിപിഎം പ്രദേശിക നേതാക്കളടക്കം 29 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പ്രതികളായിരുന്നത്. ഐപിസി 118 വകുപ്പ് പ്രകാരം സിപിഎം നേതാക്കൾ പി ജയരാജൻ, ടിവി രാാജേഷ്, അന്തരിച്ച എവി ബാബു, യുവി വേണുഅടക്കമുള്ളവരും പ്രതികളായി. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നതായിരുന്നു വകുപ്പ്.

അന്വേഷണത്തിനിടയിൽ പ്രതികളെ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പേരിൽ സിപിഎമ്മും പൊലീസും നേർ‍ക്കുനേർ വന്നു പലവട്ടം. കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന കുടുംബത്തിന്‍റെ പരാതി വന്നതോടെയാണ് ഷുക്കൂറിന്‍റെ ഉമ്മയുടെ ഹ‍ർജിയിൽ സിബിഐ എത്തുന്നത്. എന്നാൽ പുതുതായി വലിയ കണ്ടെത്തലുകളൊന്നും സിബിഐ നടത്തിയില്ല. ഐപിസി 118 ന് പകരം 120 ബി ചുമത്തി അധിക റിപ്പോർട്ട് നൽകിയത് മാത്രമാണ് സിബിഐ ചെയ്യത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശുപത്രി മാനേജ്‌മെന്‍റിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമം; ഡിസിസി അംഗം സുഹേൽ ഷാജഹാന് വൻ ഗുണ്ടാബന്ധം, ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ഒളിവിൽ
മദ്യനയ ഉപസമിതി തീരുമാനമായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; 'യുഡിഎഫ് യോഗം ചേരാത്തതിനെ കുറിച്ച് ചെയർമാനോടും കൺവീനറോടും ചോദിക്കണം'