അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍; അല്‍പ്പസമയത്തിനകം മൊഴിയെടുക്കും

Published : Jul 05, 2021, 11:27 AM ISTUpdated : Jul 05, 2021, 11:31 AM IST
അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍; അല്‍പ്പസമയത്തിനകം മൊഴിയെടുക്കും

Synopsis

കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർജുൻ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി അല്‍പ്പസമയത്തിനകം എടുക്കും. ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.

അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർജുൻ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് കസറ്റഡിയില്‍ എടുത്ത ലാപ്ടോപ് അടക്കമുള്ള വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും. കരിപ്പൂർ സ്വർണ്ണക്കടത്തിന് പുറമെ  ടിപി കേസിലെ പ്രധാന പ്രതികൾക്ക് സ്വർണ്ണക്കടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.

രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു