ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ; മൊഴി നൽകി അർജുൻ ആയങ്കി

Published : Aug 12, 2026, 08:24 AM IST
Arjun Ayanki

Synopsis

അതേ സമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.

കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി. തന്റെ ഐ ഫോണിൽ നിന്നാണ് പോസ്റ്റ്‌ ചെയ്തതെന്നും ഇതിനായി ഉപയോഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ആണെന്നും അർജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏല്പിച്ചിരുന്നില്ലെന്നു‍മാണ് ആയങ്കിയുടെ മൊഴി. ഇതേ തു‍ടർന്ന് ഐ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പോലീസ്. അതേ സമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്
സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ