താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

Published : Aug 12, 2026, 08:21 AM IST
fresh cut plant

Synopsis

താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്‌' അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും മാറ്റാൻ ഉടമകൾ തീരുമാനിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെയും പോലീസ് റിപ്പോർട്ടിനെയും തുടർന്നാണ് ഈ തീരുമാനം. പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ സർക്കാരിന്റെ സഹായം തേടുമെന്നും ഉടമകൾ അറിയിച്ചു.

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്‌' അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും, പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ലാന്റ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലെത്തിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ അന്തിമ കോടതി വിധി വരുന്നത് വരെ പ്ലാൻ്റ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ജനവാസ മേഖലയിലെ മാലിന്യ സംസ്കരണത്തിനെതിരെ പ്രദേശവാസികൾ ദീർഘനാളായി സമരത്തിലായിരുന്നു. മാലിന്യം പുഴയിലേക്ക് തള്ളിയതും ദുർഗന്ധവും മറ്റ് പ്രശ്നങ്ങളും മൂലം ജീവിതം ദുസ്സഹമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ
മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ; ഇമെയിൽ ഏഷ്യാനെറ്റ് ന്യൂസിന്