വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവ്; ശിക്ഷ 2017 ൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ

Published : Aug 30, 2024, 07:02 PM ISTUpdated : Aug 30, 2024, 07:14 PM IST
വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവ്; ശിക്ഷ 2017 ൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ

Synopsis

7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. 

കണ്ണൂർ: വധശ്രമകേസിൽ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ൽ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്നത് 7 വർഷങ്ങൾക്ക് മുമ്പാണ്. അഴീക്കോട് വെള്ളക്കൽ ഭാ​ഗത്ത് നിധിൻ, നിഖിൽ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് ഇവർ ഒടുക്കേണ്ടത്. അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്