
ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരിച്ചിറപ്പള്ളിയിൽ നിന്ന് മെഷിൻ വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചിൽ. വേറെ എന്ത് ചെയ്യനാണ്. തെരച്ചിൽ ഔദ്യോഗികമായി നിർത്തുന്നതിനെ കുറിച്ച് മന്ത്രി പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം, ഈശ്വർ മൽപെയുടെ പരിശോധന അവസാനിപ്പിച്ചു. ഇന്നും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. നദിയിൽ തെരച്ചിൽ നടത്തിയിരുന്ന വഞ്ചികളും കരയ്ക്ക് കയറ്റി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam