വയനാട് പെരിഞ്ചേർമല ആദിവാസി കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു

Web Desk   | Asianet News
Published : Aug 02, 2021, 12:05 AM ISTUpdated : Aug 02, 2021, 12:29 AM IST
വയനാട് പെരിഞ്ചേർമല ആദിവാസി കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി പോസ്റ്റര്‍ പതിച്ചു

Synopsis

സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസ് - തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു.  കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു.

പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി.  ജൂലൈ 28 ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണത്തിന്റേയും,  സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.  സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസ് - തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലങ്കാരികമായി പറയുന്നതല്ല, ശരിക്കും ഇനി ത്രികോണ പോര്! തിരുവനന്തപുരം കോർപറേഷൻ നൽകുന്ന വലിയ സൂചന, താമര വളരുന്ന കേരളം
തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു; കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി