ഇപ്പോൾ ശാന്തം, പക്ഷേ പ്രവചനാതീതം: ഇന്ത്യ - ചൈന അതിർത്തിയെക്കുറിച്ച് കരസേനാ മേധാവി

By Web TeamFirst Published Jan 12, 2023, 2:02 PM IST
Highlights

കരസേനദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി.

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യങ്ങൾ പ്രവചനാതീതമെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യത്തെ നേരിടാനും ഇന്ത്യൻ സൈന്യം സജ്ജമാണ്. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരുകയാണെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. കരസേനദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരസേന മേധാവി. സൈന്യത്തിൽ ആധുനിക വൽക്കരണം പുരോഗമിക്കുകയാണെന്നും, ഈ വർഷം നിർണായക പുരോഗതിയുണ്ടാകുമെന്നും കരസേന മേധാവി പറഞ്ഞു.

ലോകത്തിന് മുന്നിൽ ഇന്ത്യ വികസ്വര രാജ്യങ്ങളുടെ ശബ്ദമാകുമെന്ന് പ്രധാനമന്ത്രി 

ദില്ലി: ഇന്ത്യ ലോകത്തിന് മുന്നിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്ലോബൽ സൗത്ത് സൗത്ത് സമ്മിറ്റ് ഉൽഘാടനം ചെയ്തുകൊണ്ടാണ് മോദിയുടെ പരാമർശം. ലോകത്തിന് മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളികളിൽ ഭൂരിഭാഗവും വികസ്വര രാഷ്ട്രങ്ങൾ സൃഷ്ടിച്ചതല്ല. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതും, ഭാവിയിൽ മാറ്റത്തിനായി നിർണായക പങ്ക് വഹിക്കാനുള്ളതും വികസ്വര രാഷ്ട്രങ്ങൾക്കാണെന്നും മോദി പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ 120 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
 

click me!