അരൂർ ഉയരപ്പാത ദുരന്തം: തീരുമാനം ആകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല, നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് വേണമെന്ന് കുടുംബം

Published : Nov 13, 2025, 11:47 AM IST
Aroor Highway Accident

Synopsis

അരൂർ-തുറവൂർ ഉയരപ്പാതയിൽ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരിച്ച സംഭവത്തിൽ, നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. രാജേഷിന്റെ ആശ്രിതർക്ക് മതിയായ സഹായം ഉറപ്പാക്കണമെന്ന് സുഹൃത്തിന്റെ ആവശ്യം.

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ലെന്ന് സുഹൃത്തായ രാജേഷ്. ഇതിൽ ഒരു തീരുമാനം ആവണ‍മെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും പ്രതികരണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് തരണം. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നു രാജേഷെന്നും സുഹൃത്ത്. സർക്കാരിൽ നിന്ന് ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജേഷിന്റെ ഭാര്യയാണ് ശൈലജ. ഇളയകുട്ടി കൃഷ്ണ വേണി പ്ലസ് വണിന് പഠിക്കുകയാണ്. മൂത്ത മകനായ ജിഷ്ണു രാജ്‌ ആണ് ഡിഗ്രി വിദ്യാർത്ഥിയാണ്.

അതേ സമയം, അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാൻ മുൻ കരുതൽ വേണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ​ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'