എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

Published : Jul 30, 2025, 07:36 PM IST
Kerala police

Synopsis

പൊലീസ് ആസ്ഥാനത്തെ 112 എന്ന എമർജൻസി നമ്പറിലേക്ക് അനാവശ്യ കോളുകൾ വരുന്നത് വർധിക്കുന്നു. 

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ഇത് തടസ്സമുണ്ടാക്കുന്നതിനാൽ, ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

24 മണിക്കൂറും പ്രവർത്തനക്ഷമമായ ഈ സംവിധാനത്തിലേക്ക് സഭ്യമല്ലാത്തതും അനാവശ്യവുമായ കോളുകൾ വരുന്നതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ സഹായം ലഭിക്കേണ്ടവർക്ക് അത് വൈകാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും