പാലക്കാട് ഷോക്കേറ്റ് രണ്ട് പൊലീസുകാരുടെ മരണത്തിൽ ഇന്ന് അറസ്റ്റ്; തെളിവെടുപ്പ് നടത്തും

Web Desk   | Asianet News
Published : May 20, 2022, 08:11 AM IST
പാലക്കാട് ഷോക്കേറ്റ് രണ്ട് പൊലീസുകാരുടെ മരണത്തിൽ ഇന്ന് അറസ്റ്റ്; തെളിവെടുപ്പ് നടത്തും

Synopsis

രാത്രി ബാഡ്മിന്‍റൺ കളിച്ച് മടങ്ങിയതാണ് ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവർ തെരച്ചിൽ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്

പാലക്കാട് : പാലക്കാട് മുട്ടിക്കുളങ്ങരയിൽ പന്നിയെപ്പിടിക്കാൻ വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് (shock)രണ്ടു പൊലീസുകാർ (police)മരിച്ച സംഭവത്തിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കെണി വച്ചയാളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് തെളിവെടുപ്പ് നടത്തും. ഹവിൽദാർമാരായ
അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്.പിന്നാലെ പ്രതി മൃതദേഹങ്ങൾ ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് രണ്ടിടങ്ങളിലായി കൊണ്ടിടുകായിരുന്നു. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാന്പിന്‍റെ അതിർത്തി മതിലിനോട് ചേർന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും

ഇരുവരും ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി ബാഡ്മിന്‍റൺ കളിച്ച് മടങ്ങിയതാണ് ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവർ തെരച്ചിൽ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. എ ആർ ക്യാമ്പിലെ അസി. കമാൻഡന്‍റും കായിക താരവുമായ സിനിമോളുടെ പങ്കാളിയാണ് മരിച്ച അശോകൻ. കാവശ്ശേരി സ്വദേശിയാണ് മോഹൻദാസ്. 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്