
മലപ്പുറം: ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുൻപേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശൻ പറഞ്ഞു.
വിദ്യ എസ്എഫ്ഐ നേതാവ് ആണ്. പൊലീസ് വ്യാജരേഖ കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. കെ-ഫോൺ കേബിൾ ചൈനീസ് ഉത്പന്നം ആണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹരിക്കുകയാണ് ചെയതത്. സോളാർ കമീഷൻ്റെ കീഴിൽ നടന്നത് മുഴുവൻ കോമാളിത്തരങ്ങൾ ആയിരുന്നു. ഹേമചന്ദ്രൻ പറഞ്ഞത് മുഴുവൻ വാസ്തവമാണെന്നും സതീശൻ പ്രതികരിച്ചു.
അതേസമയം, അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. പരാതിയിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറിയിട്ടുണ്ട്. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ
മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി എഐഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍ എസ് രാഹുല്‍ രാജ് പറഞ്ഞിരുന്നു.
പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും; ആരോഗ്യമന്ത്രിക്കെതിരെ വിഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam