എവിടെയാണ് പൊലീസ് ഉണ്ടായിരുന്നത്. ഹോം ഗാർഡിന് വരെ കുത്തേറ്റു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മൊത്തമായും കേരളത്തിലെ പൊലീസിന് നാണക്കേടുള്ള കാര്യങ്ങളാണെന്നും സതീശൻ കൊല്ലത്ത് പറഞ്ഞു.
കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ എഫ്ഐആറിൽ മറ്റൊന്ന് എഴുതുന്നു. എവിടെയാണ് പൊലീസ് ഉണ്ടായിരുന്നത്. ഹോം ഗാർഡിന് വരെ കുത്തേറ്റു. ഒരു സംരക്ഷണവും ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല, വാതിലടിച്ച് കേറി രക്ഷിപ്പെട്ടതിൽ പൊലീസും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ മൊത്തമായും കേരളത്തിലെ പൊലീസിന് നാണക്കേടുള്ള കാര്യങ്ങളാണെന്നും സതീശൻ കൊല്ലത്ത് പറഞ്ഞു.
'ദേശാഭിമാനിയിൽ ഒന്നാം പേജിൽ രോഗി ഡോക്ടറെ ആക്രമിച്ചുവെന്നാണ് എഴുതിയിരിക്കുന്നത്. ഏത് രോഗിയാണ്. അവിടെ കുഴപ്പമുണ്ടാക്കിയതിന്റെ പേരിൽ ജനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചുകൊണ്ടുപോയത്. അയാൾടെ കൂടെയുണ്ടായിരുന്ന സിപിഎമ്മുകാരൻ തന്നെ പറഞ്ഞത് ഇയാൾ പ്രശ്നം ഉണ്ടാക്കിയെന്നാണ്. പിന്നെങ്ങനെയാണ് അയാൾ രോഗിയായത്. ഇതെല്ലാം അനാസ്ഥയും പൊലീസിന് നാണക്കേടും ഉണ്ടാക്കുന്ന കാര്യങ്ങളാണ്'.-സതീശൻ പറഞ്ഞു.
വന്ദനയെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു : വിമർശിച്ച് സുരേഷ് ഗോപി
മാധ്യമങ്ങളും ദൃകസാക്ഷികളും ഉള്ളത് കൊണ്ട് സത്യം പുറത്ത് വന്നു. ആരോഗ്യപ്രവർത്തകരമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞ അഭിപ്രായതോട് അന്നും യോജിപ്പുണ്ടായിരുന്നില്ല. മറുപടി പറയേണ്ടത് ഭരണപക്ഷമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിലും വിഡി സതീശൻ പ്രതികരിച്ചു. ടിനി ടോം പറഞ്ഞത് ഗൗരവകരമായ കാര്യമാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ലഹരിയുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ മാത്രമാണ് പിടിക്കുന്നത്. വമ്പൻ സ്രാവുകളെ പിടിക്കാൻ പൊലീസിനോ എക്സൈസിനോ കഴിയുന്നില്ല. ലഹരി വ്യാപകമാണെന്ന് എല്ലാവർക്കുമറിയാം. ലഹരി വിതരണത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്. സിപിഎമ്മിന്റെ പിന്തുണയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ലഹരി ഉപയോഗം; ഞാൻ പൊലീസ് ആകാനില്ല, സത്യം നിയമപരമായി കണ്ടെത്തണമെന്നും സുരേഷ് ഗോപി
സിനിമാമാഖലയിൽ മാത്രമല്ല, എല്ലായിടത്തും ലഹരി പടർന്നിരിക്കുന്നു. തടയാനുള്ള ഒരു സംവിധാനവും നിലവിലില്ല. മാരകമായ, രാസ ലഹരിയാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വമ്പൻ സ്രാവുകളെ പൊലീസ് പിടിച്ചിട്ടുണ്ടോ? അപകടകരമായ നിലയിലേക്ക് പോകുകയാണെന്നും സതീശൻ പറഞ്ഞു.
