തൊഴിലുറപ്പുകാര്‍ക്ക് ആശ്വാസം; കുടിശ്ശിക ഉടന്‍ ലഭിക്കും; 1511 കോടിരൂപ അനുവദിച്ച് കേന്ദ്രം

By Web TeamFirst Published Apr 9, 2019, 12:35 PM IST
Highlights

തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു.  മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് .

ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് .  മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു . 

സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുളളത്. 

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം.  കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഗ്രാമീണ സന്പദ് വ്യവസ്ഥയുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്. തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയ വാര്‍ത്ത എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!