നിയമങ്ങള്‍ ഉന്നതന്മാരുടെ മുന്നില്‍ പേടിച്ചു നില്‍ക്കുന്നുവെന്ന് അരുണ്‍ ബാലചന്ദ്രന്‍

By Web TeamFirst Published Sep 1, 2019, 7:13 PM IST
Highlights

കനകക്കുന്നില്‍ ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന സ്‌പേസസ് ഫെസ്റ്റില്‍ ''നയത്തിന്റെയും ഭരണത്തിന്റെയും രൂപകല്പന'' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം: വേര്‍തിരിവില്ലാതെ നടപ്പാക്കപ്പെടേണ്ട നിയമങ്ങള്‍ സമൂഹത്തില്‍ വലിയവരെന്ന് കരുതപ്പെടുന്നവരുടെ മുന്നില്‍ പേടിച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. നയരൂപീകരണത്തില്‍ രാജ്യത്ത് മുന്നില്‍ കേരളം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കനകക്കുന്നില്‍ ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന സ്‌പേസസ് ഫെസ്റ്റില്‍ ''നയത്തിന്റെയും ഭരണത്തിന്റെയും രൂപകല്പന'' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പല മേഖലകളില്‍ ഒട്ടേറെ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിണിതഫലങ്ങളെ പറ്റി ബോധവാന്മാരല്ലെന്ന് മുന്‍ നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു. ജോയ് ഇലാമോന്‍, ആര്‍. അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

click me!