Arun Gopi about P Prasad : 'എടോ അത് മന്ത്രിയാടോ'; കൃഷിമന്ത്രി പി പ്രസാ​ദിനെ കുറിച്ച് അരുൺ ​ഗോപിയുടെ പോസ്റ്റ്

Published : Jan 02, 2022, 09:07 AM IST
Arun Gopi about P Prasad : 'എടോ അത് മന്ത്രിയാടോ';  കൃഷിമന്ത്രി പി പ്രസാ​ദിനെ കുറിച്ച് അരുൺ ​ഗോപിയുടെ പോസ്റ്റ്

Synopsis

തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിനെ (P Prasad) പ്രശംസിച്ച് സംവിധായകൻ അരുൺ ​ഗോപി (Arun Gopi). പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് എന്നാണ് അരുൺ ​ഗോപി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!

അരുൺ ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പോലീസ്‌കാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന SI ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???"
CI ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!!
കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി...!! ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു...!! പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!
ലാൽ സലാം സഖാവെ

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത