CPM Kollam : കൊല്ലത്ത് എസ് സുദേവൻ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും

Published : Jan 02, 2022, 08:59 AM IST
CPM Kollam : കൊല്ലത്ത് എസ് സുദേവൻ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും

Synopsis

ഇരവിപുരം എംഎൽഎ എം നൗഷാദ് ജില്ലാ കമ്മിറ്റിയിലെത്തും. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്തന്റെ സാധ്യത മങ്ങി. വസന്തനെ ജില്ലാ കമ്മിറ്റിയിൽ എടുക്കുന്നതിൽ സംസ്ഥാന നേതൃത്വം വിയോജിപ്പറിയിച്ചു

കൊല്ലം: കൊല്ലത്ത് എസ് സുദേവൻ സിപിഎം (CPM) ജില്ലാ സെക്രട്ടറിയായി തുടരും. സുദേവൻ തന്നെ തുടരാൻ നേതൃത്വത്തിൽ ധാരണയായി. ചിന്ത ജെറോം ജില്ല കമ്മിറ്റിയിൽ വരുന്നതിൽ പക്ഷേ അനിശ്ചിതത്വം തുടരുകയാണ്. മുൻ എംഎൽഎ  ആയിഷ പോറ്റി, മുൻ മേയർ സബിത ബീഗം എന്നീ മുതി‌ർന്ന നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അഞ്ച് വനിതകൾ ജില്ലാ കമ്മിറ്റിയിൽ ഉണ്ടാകണമെന്ന മാനദണ്ഡം ചിന്തയ്ക്ക് അനുകൂലമായേക്കും. 

ഇരവിപുരം എംഎൽഎ എം നൗഷാദ് ജില്ലാ കമ്മിറ്റിയിലെത്തും. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്തന്റെ സാധ്യത മങ്ങി. വസന്തനെ ജില്ലാ കമ്മിറ്റിയിൽ എടുക്കുന്നതിൽ സംസ്ഥാന നേതൃത്വം വിയോജിപ്പറിയിച്ചു. കരുനാഗപ്പള്ളിയിൽ വിഭാഗീയ പ്രവണത തുടരുന്നതിൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിന് ഉള്ളത്. 

സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന്  സമാപിക്കും. വൈകിട്ടു നടക്കുന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ