ആര്യനാട് സഹകരണ ബാങ്ക് അഴിമതി: സെക്രട്ടറിയടക്കം മൂന്ന് പേരെ സസ്പെന്റ് ചെയ്തു

By Web TeamFirst Published Oct 27, 2020, 5:21 PM IST
Highlights

നേരത്തെ ബാങ്ക് മാനേജരെയും ജൂനിയർ ക്ലർക്കിനെയും സസ്പെന്റ് ചെയ്തിരുന്നു. ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്

തിരുവനന്തപുരം: ആര്യനാട് സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ സസ്പെന്റ് ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നടപടിയെടുത്തത്. സെക്രട്ടറി അരുൺ ഘോഷ് അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിർമിനി, ഇന്റേണൽ ഓഡിറ്റർ ലതാകുമാരി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ബാങ്കിൽ ആറര കോടി രൂപയുടെ തിരിമറി നടന്നുവെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. നേരത്തെ ബാങ്ക് മാനേജരെയും ജൂനിയർ ക്ലർക്കിനെയും സസ്പെന്റ് ചെയ്തിരുന്നു. ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്.
 

click me!