'കോടിയേരി ഇസ്ലാം ഭീതി പരത്തുന്നു'; സിപിഎമ്മിനെതിരെ വെൽഫെയർ പാർട്ടി

Published : Oct 27, 2020, 05:05 PM ISTUpdated : Oct 27, 2020, 05:07 PM IST
'കോടിയേരി ഇസ്ലാം ഭീതി പരത്തുന്നു'; സിപിഎമ്മിനെതിരെ വെൽഫെയർ പാർട്ടി

Synopsis

മുസ്ലിം വിഭാഗത്തെ അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള ബിജെപി നിലപാട് സിപിഎം ഏറ്റെടുത്തുവെന്നും വെൽഫെയർ പാർട്ടി.

കോഴിക്കോട്: സിപിഎമ്മിനെതിരെ വെൽഫെയർ പാർട്ടി. കോടിയേരി ഇസ്ലാം ഭീതി പരത്തുന്നുവെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. കോടിയേരിയുടെ പ്രസ്താവന ബിഹാറിൽ ഉൾപ്പെടെ ബിജെപി ആയുധമാക്കുന്നുവെന്നും വെൽഫെയർ പാർട്ടി വിമര്‍ശിച്ചു. 

മുസ്ലിം വിഭാഗത്തെ അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള ബിജെപി നിലപാട് സിപിഎം ഏറ്റെടുത്തുവെന്നും വെൽഫെയർ പാർട്ടി ആക്ഷേപം ഉന്നയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിച്ച സിപിഎം ഇപ്പോൾ നടത്തുന്നത് അവസരവാദമാണ്. ഭരണപരാജയം മറച്ചുവയ്ക്കാനാണ് സിപിഎം ശ്രമം. സിപിഎം ദേശീയ നേതൃത്വത്തിൻ്റെ നിലപാടിന് വിരുദ്ധമാണ് കേരള ഘടകത്തിൻ്റെ നിലപാടെന്നും വെൽഫെയർ പാർട്ടി  വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്