ഹർ ഘർ തിരംഗ; പങ്കുചേര്‍ന്ന് ധനമന്ത്രി ; സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതും പ്രധാനമെന്ന് മന്ത്രി

By Web TeamFirst Published Aug 13, 2022, 8:49 AM IST
Highlights

തീരുമാനം എടുക്കാൻ ഉള്ള അവകാശം കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണ്. സാമ്പത്തിക സ്വാതന്ത്ര്യവും വിഷയമാണ്. കേന്ദ്രം വലിയ തോതിൽ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടി കുറക്കുന്നു. രണ്ടു തരത്തിൽ ജനങ്ങളെ കാണുന്ന സ്ഥിതിയാണ്.

തിരുവനന്തപുരം: ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് ബാലഗോപാല്‍ പറഞ്ഞു. 

തീരുമാനം എടുക്കാൻ ഉള്ള അവകാശം കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണ്. സാമ്പത്തിക സ്വാതന്ത്ര്യവും വിഷയമാണ്. കേന്ദ്രം വലിയ തോതിൽ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടി കുറക്കുന്നു. രണ്ടു തരത്തിൽ ജനങ്ങളെ കാണുന്ന സ്ഥിതിയാണ്. സ്വാതന്ത്ര്യ ദിനം ഇവ ചർച്ച ചെയ്യാൻ കൂടിയുള്ള വേദി യാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

തോമസ് ഐസക്കിന് എതിരായ ഇഡി അന്വേഷണത്തെക്കുറിച്ചും ബാലഗോപാല്‍ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി എടുത്ത നിലപാടുകൾ പോലും അന്വേഷണത്തിലേക്ക് വരുന്നു. എന്തെങ്കിലും വലയുമായി ഇറങ്ങുകയാണ്. കോടതി വിമർശനം കേട്ടെങ്കിലും പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു. 

Read Also: അളവ് തെറ്റിച്ച് ദേശീയ പതാക, ഇടുക്കിയിൽ വിവാദം; ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി

അതേസമയം, ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുന്നു എന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

'ഹർ ഘർ തിരംഗ'ക്ക് ഇന്ന് തുടക്കം, 20 കോടി വീടുകളിൽ ദേശീയ പതാക പാറും

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടി ഇന്നാണ് തുടങ്ങിയത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.

എന്താണ് 'ഹർ ഘർ തിരംഗ'? അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?

ഇന്ന് മുതൽ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനോടകം ഒരു കോടിയിലധികം പേർ അവരുടെ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ്ചെയ്ത് കഴിഞ്ഞു. 

Read Also: പതാക ഉയര്‍ത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? 

click me!