ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുന്നു, അനുകൂല പ്രതീക്ഷയിൽ സമരക്കാർ

Published : Mar 19, 2025, 02:36 PM ISTUpdated : Mar 19, 2025, 07:04 PM IST
ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുന്നു, അനുകൂല പ്രതീക്ഷയിൽ സമരക്കാർ

Synopsis

നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്.

തിരുവനന്തപുരം : വേതന വർധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുന്നു. നിയമസഭാ ഓഫീസിൽ വെച്ചാണ് ചർച്ച പുരോഗമിക്കുന്നത്. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തി ല്ല. സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽക ണമെന്നുമാണ് ച ർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്.    സമരത്തിൽ നിന്ന് ആശമാർ ​പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയ എൻ.എച്ച്. എം ഡയറക്ടറുടെ പ്ര ധാന ആവശ്യം.

ചർച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന ആ ശമാർ ചർച്ച പരാജയമായതോടെ കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വർക്കർമാർ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് അവിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.  

ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അ പാകതകൾ ഉണ്ടെന്ന് ആശമാർ; മഴയിൽ കുതിർന്ന് സമരവേദി

ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ അപാകതകളുണ്ടെന്നും, ഈ ഉത്തരവ് പിൻവലിക്കണമെന്നും സമരക്കാർ  ആവശ്യപ്പെട്ടിരുന്നു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യം. 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ
വിധി നീതി നിഷേധം, മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത; 'മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്'