ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന് ആശമാർ; മഴയിൽ കുതിർന്ന് സമരവേദി

മഴയിൽ കുതിർന്ന സമരവേദിയിൽ കുടപിടിച്ച് നിന്ന് ആശമാർ. കനത്ത മഴയെയും അവഗണിച്ച് സമരം തുടരുകയാണ് ആശാവര്‍ക്കര്‍മാര്‍.

Asha members allege irregularities in the order withdrawing honorarium norms Protest

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന് സമരക്കാർ. ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറയും.

ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫിക്സഡ് ഓണറേറിയവും ഫിക്സഡ് ഇൻസെൻ്റീവും ആണ് ആശ വർക്കർമാരുടെ ആവശ്യമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയിലും സമരം പുരോ​ഗമിക്കുകയാണ്. മഴയിൽ കുതിർന്ന ആശ സമരവേദിയിൽ കുടപിടിച്ച് നിന്ന് ആശമാർ. കനത്ത മഴയെയും അവഗണിച്ച് സമരം തുടരുകയാണ് ആശാവര്‍ക്കര്‍മാര്‍. ഇന്ന് രാത്രിയിലെ കനത്ത മഴയിലും സമരം തുടര്‍ന്നു.

പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios