
പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. പാർക്കിംഗ് ആയി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ ആയിരുന്നു മർദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മർദിച്ചെന്നാണ് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.
മർദ്ദനമേറ്റ ഡ്രൈവർ പ്രശാന്തിന്റെ പരാതി ഇങ്ങനെ... ഇന്ന് പുലർച്ചെ നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തി. എറണാകുളം വടക്കൻ പറവൂരിൽ നിന്ന് തീർത്ഥാടകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പറഞ്ഞതനുസരിച്ച് വാഹനം സൈഡിലേക്ക് നിർത്തി തീർത്ഥാടകരെ ഇറക്കി. ഈ സമയം ചുമതലയിൽ ഉണ്ടായിരുന്ന ASI ജിജോ അവിടേക്ക് എത്തി. വന്നയുടൻ പ്രകോപിതനായി തട്ടിക്കയറി. വാഹന നമ്പർ കണ്ട് മട്ടാഞ്ചേരി സ്വദേശിയും തെറ്റിദ്ധരിച്ച് അവിടെവച്ച് പണി തരാമെന്ന് വെല്ലുവിളിച്ചു. താൻ വടക്കൻ പറവൂരുകാരൻ ആണെന്ന് അറിയിച്ചപ്പോൾ പ്രകോപനം ഇരട്ടിയായി.
ആദ്യ അടിയിൽ തന്നെ മൊബൈൽ വീഡിയോ പോസ് ആയതിനാൽ കൂടുതൽ ദൃശ്യങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. പലതവണ മർദ്ധിച്ചൊന്നും പ്രശാന്ത് പറയുന്നു. എറണാകുളം നിന്നും ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയ്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോർട്ട് നൽകി. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ഐപിഎസ് ഉടനടി നിർദ്ദേശം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam