പത്മജയു‌ടെ കോൺ​ഗ്രസ് പ്രവേശനം: 'പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുന്നു'; എതിർപ്പ് പരസ്യമാക്കി ദീപ്തി മേരി വർ​ഗീസ്

Published : Nov 21, 2026, 12:20 PM IST
deepthi mary varghesse

Synopsis

ഇപ്പോഴും ബിജെപി നിലപാടുകൾ ആവർത്തിക്കുന്നുവെന്നും കെ കരുണാകരന്റെ മകൾക്ക് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം മാത്രമെന്നും ദീപ്തി മേരി പ്രതികരിച്ചു. കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ പാർട്ടി നിലപാട് എടുക്കും.

തിരുവനന്തപുരം: പത്മജയുടെ കോൺ​ഗ്രസ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ എതിർപ്പ് പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർ​ഗീസ്. പ്രവർത്തകരുടെ വികാരം നേതൃത്വം പരി​ഗണിക്കണം. പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുന്നുവെന്നും അവർ ബിജെപിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണെന്നും ദീപ്തി മേരി വർ​ഗീസ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നതെന്ന് ചോദിച്ച ദീപ്തി മേരി വർ​ഗീസ് ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഈ പാർട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോൺഗ്രസ് വിട്ടത്. ഇപ്പോഴും ബിജെപി നിലപാടുകൾ ആവർത്തിക്കുന്നുവെന്നും കെ കരുണാകരന്റെ മകൾക്ക് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം മാത്രമെന്നും ദീപ്തി മേരി പ്രതികരിച്ചു. കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ പാർട്ടി നിലപാട് എടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്; രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും, നിയമോപദേശം തേടി എസ്ഐടി
'5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും; മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആരെന്ത് കളിച്ചിട്ടും കാര്യമില്ല'; മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുമായി കെ മുരളീധരൻ