ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രം ഒഴിച്ചു; കോടതി നടപടികൾ താത്കാലികമായി നിർത്തിവച്ചു

Published : Aug 19, 2025, 12:28 PM ISTUpdated : Aug 19, 2025, 12:34 PM IST
Asian palm civet hc

Synopsis

കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്.

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.

കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകൾ പരിഗണിച്ചശേഷം കോടതി നടപടികൾ നിർത്തിവെച്ചു. കോടതി ഹാൾ വൃത്തിയാക്കിയശേഷം വീണ്ടും കേസുകൾ പരിഗണിക്കും. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം