കേരളം ആര്‍ക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം ഇന്ന്

Published : Apr 29, 2021, 07:40 AM ISTUpdated : Apr 29, 2021, 11:57 AM IST
കേരളം ആര്‍ക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം ഇന്ന്

Synopsis

വൈകീട്ട് 6.30 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം.140 മണ്ഡലങ്ങളിലെയും ഫലമറിയാം. 140 മണ്ഡലങ്ങളിലെയും പൾസറിഞ്ഞ് മൂന്ന് ദിവസമായി വിശദമായ വിലയിരുത്തലുണ്ടാകും ഏഷ്യാനെറ്റ് ന്യൂസിൽ. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം ഇന്ന് അറിയാം. വൈകീട്ട് 6.30 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം.140 മണ്ഡലങ്ങളിലെയും ഫലമറിയാം. 

140 മണ്ഡലങ്ങളിലെയും പൾസറിഞ്ഞ് മൂന്ന് ദിവസമായി വിശദമായ വിലയിരുത്തലുണ്ടാകും ഏഷ്യാനെറ്റ് ന്യൂസിൽ. 

140 മണ്ഡലങ്ങളിൽ നിന്നും സാമ്പിൾ ജനസമൂഹത്തിൽ നിന്ന് വോട്ടെടുപ്പിനെ ബാധിച്ച വിഷയങ്ങൾ മുതൽ ആര് ജയിക്കും, എന്തുകൊണ്ട് എന്നതിൽ വരെ വിശദമായ ജനാഭിപ്രായം തേടി സ്വരൂപിച്ച സർവേ ഫലമാണ് ഇന്ന് വൈകിട്ട് മുതൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നത്. മൂന്ന് ദിവസങ്ങളായിട്ടാണ് പോസ്റ്റ് പോൾ സർവേ ഫലങ്ങൾ ഞങ്ങൾ നിങ്ങളിലെത്തിക്കുക. ഏപ്രിൽ 29-ന്, അതായത് ഇന്ന്, വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിറ്റ് പോളുകൾക്കുള്ള വിലക്ക് നീക്കിയ ഉടൻ ഞങ്ങൾ ഫലങ്ങൾ പുറത്തുവിട്ടു തുടങ്ങും. 

ഇന്ന് വൈകിട്ട് 6.30-നാണ് ഷോ തുടങ്ങുക. ഓരോ മണ്ഡലങ്ങളും ഇഴകീറിപ്പരിശോധിച്ച് ഫലം പ്രഖ്യാപിക്കുന്ന ഷോ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർമാരായ വിനു വി ജോണും, പി ജി സുരേഷ് കുമാറുമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ ഇൻ ചാർജ് എം ജി രാധാകൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എന്നിവർ വിശദമായ വിലയിരുത്തലുകളുമായി ചേരും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ