കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

Published : Apr 29, 2021, 06:59 AM ISTUpdated : Apr 29, 2021, 07:13 AM IST
കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

Synopsis

അതേസമയം കൊടകര കവർച്ചാ കേസിൽ നഷ്ടപ്പെട്ട പണം കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. 

തൃശ്ശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ ആറുപ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതേസമയം കൊടകര കവർച്ചാ കേസിൽ നഷ്ടപ്പെട്ട പണവും കണ്ടെടുത്തു. ഒൻപതാം പ്രതി ബാബുവിന്‍റെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണ്ണവും കണ്ടെടുത്തത്. 

അറസ്റ്റിലാവുന്നതിന് മുൻപ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കിട്ടിയത്. 23,34,000 രൂപയും മൂന്ന് പവന്‍റെ സ്വർണ്ണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടച്ച രസീതും കോണത്തുകുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തി. ആകെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. 

പിടിച്ചെടുത്ത തുക അതിൽക്കൂടുതൽ വരുമെന്നതിനാൽ കവർച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് കൂടുതൽ പരിശോധന നടത്തും. ഇതിനിടെ വാഹനം പോകുന്ന വഴി കൃത്യമായി കവർച്ചാ സംഘത്തെ അപ്പപ്പോൾ അറിയിച്ചത് ഡ്രൈവറിന്‍റെ സഹായി റഷീദാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം