
തിരുവനന്തപുരം: 11 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരുമായി യൂട്യൂബില്‍ എഷ്യാനെറ്റ് ന്യൂസ് തേരോട്ടം തുടരുന്നു. 2024 സെപ്തംബര്‍ 12-ന് ഒരു കോടി യൂട്യൂബ് സബ്സ്‌ക്രൈബേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ട ഏഷ്യാനെറ്റ് ന്യൂസ് 306 ദിവസം കൊണ്ടാണ് 11 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. 13 ബില്യണ്‍ വ്യൂസാണ് ഇക്കാലയളവില്‍ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനലിനെ തേടിയെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ 2008 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഫെബ്രുവരിയില്‍ 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ചു. 2019 ഫെബ്രുവരിയില്‍ 25 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു. 2020 ഏപ്രിലില്‍ 40 ലക്ഷം യൂ ട്യൂബ് സബ്‌ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് 2021 ജനുവരിയില്‍ 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. അവിടെനിന്നാണ് മൂന്ന് വര്‍ഷം കൊണ്ട് 90 ലക്ഷം എന്ന നേട്ടം കൊയ്തത്. മാസങ്ങള്‍ പിന്നിടുമ്പോഴാണ് 1.1 കോടി പ്രേക്ഷകരുടെ ഇഷ്ട കാഴ്ചാ പ്ലാറ്റ്‌ഫോമായി ഏഷ്യാനെറ്റ് ന്യൂസ് ചരിത്രം കുറിച്ചിരിക്കുന്നത്.
റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും എക്കാലവും മുന്നിലാണ്. വിരല്‍ തുമ്പില്‍ വാര്‍ത്തകളെത്തുന്ന ഡിജിറ്റല്‍ ലോകത്ത് ഫേസ്ബുക്കിലും മലയാളി ഏറ്റുമധികം തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെ തന്നെയാണ്. 66 ലക്ഷം മലയാളികളാണ് ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും തകര്‍പ്പന്‍ ്രപകടനമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍േറത്. 24 ലക്ഷം ഫോളോവേഴ്സാണ് പുതുതലമുറയുടെ പ്രിയപ്പെട്ട ഡിജിറ്റല്‍ ഇടമായ ഇന്‍സ്റ്റഗ്രാമിലുള്ളത്. ട്വിറ്ററില്‍ 7.7 ലക്ഷം പേരാണ് ഏഷ്യാനെറ്റിനെ ഫോളോ ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam