പണം വ‌ാങ്ങി ആളെക്കടത്തൽ, കാസർകോട് അതിർത്തിയിൽ പൊലീസ് നടപടി തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

By Web TeamFirst Published May 14, 2020, 11:12 AM IST
Highlights

നാല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങളിൽ സ‌ായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് ഓട്ടോറിക്ഷകളിൽ ആളുകളെ കടത്തുന്നുണ്ട്. കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്പി  

കാസർകോട്: പണം വ‌ാങ്ങി കർണാടകയിൽ നിന്ന് ആളുകളെ കാസർകോട് അതിർത്തിയിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചു. അതിർത്തി പങ്കിടുന്ന ജില്ലയിലെ 40 ഗ്രാമീണ റോഡുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. റോഡുകളിൽ പൊലീസ് പരിശോധന കർശനമാക്കി. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് അതിര്‍ത്തിവഴി വാഹനങ്ങളില്‍ അളുകളെ കടത്തുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കാസര്‍കോട് എസ്പി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

നാല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങളിൽ സ‌ായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് ഓട്ടോറിക്ഷകളിൽ ആളുകളെ കടത്തുന്നുണ്ട്. കർശന നടപടികൾ സ്വീകരിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു. 

പണം വാങ്ങി ആളെ കടത്തും, കാസർകോട്ട് മറയായി ഊടുവഴികൾ, രോഗബാധിതർ വന്നാലെന്തു ചെയ്യും?

കര്‍ണാടകയിലെ റെഡ് സോണായ മൈസൂരില്‍ നിന്നടക്കം പണം വാങ്ങി കാസര്‍കോട്ടേക്ക് ആളുകളെ എത്തിക്കുന്ന സംഘം സജീവമാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. കേരളാ-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന, പൊലീസ് പരിശോധനയില്ലാത്ത ഗ്രാമീണ റോഡുകള്‍ വഴിയാണ് പണം വാങ്ങിയുള്ള  കടത്ത്. ആരോഗ്യപ്രവര്‍ത്തകരറിയാതെ നിരവധി പേര്‍ അതിര്‍ത്തി കടന്നെത്തുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയുണ്ടാക്കും.

click me!