
വയനാട്: കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട് ജില്ലയിലാകെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവിൽ കണ്ടെയ്ൻമെന്‍റ് സോണായ പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. ആദിവാസികൾ കൂടുതലായുള്ള തിരുനെല്ലി പഞ്ചായത്തിൽ അതിവ ജാഗ്രതയാണ് ഏർപ്പാടാക്കിയിട്ടുള്ളത്. മാനന്തവാടിയിലും കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവിൽ ജില്ലയിൽ ഒരു മുനിസിപ്പാലിറ്റിയും 4 പഞ്ചായത്തുകളും കണ്ടെയ്മെന്‍റ് സോണാണ്. 2 പഞ്ചായത്തുകൾ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. അവലോകന യോഗങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. യോഗങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രൻ
നിർദേശം നൽകിയിട്ടുണ്ട്. കളക്ടർ, ഡി എം ഒ, പൊലീസ് പ്രതിനിധി എന്നിവർ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം.
തുടര്‍ന്ന് വായിക്കാം: വയനാട് എസ്പിയും ക്വാറന്റീനിൽ, ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 50 പൊലീസുകാർ...