ലൈഫിൽ ഇടപെടലുമായി സർക്കാർ: തുക ചെലവഴിക്കലിലെ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Published : Nov 16, 2022, 07:13 AM ISTUpdated : Nov 16, 2022, 08:43 AM IST
ലൈഫിൽ ഇടപെടലുമായി സർക്കാർ: തുക ചെലവഴിക്കലിലെ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Synopsis

ലൈഫ് ഗുണഭോക്താക്കൾ തദ്ദേശസ്ഥാപനം മാറുമ്പോഴുളള സാങ്കേതിക പ്രശ്നം പരിഹരിക്കാനും ഉത്തരവായി. ഭൂമി ഏത് തദ്ദേശസ്ഥാപനത്തിലായാലും, ഗുണഭോക്താവിനെ തെരഞ്ഞെടുത്തത് ഏത് തദ്ദേശസ്ഥാപനമാണോ അവിടെ നിന്ന് ഫണ്ട് വകയിരുത്താനാണ് ഉത്തരവ്

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരന്പരയ്ക്ക് പിന്നാലെ , ലൈഫ് പദ്ധതിയിൽ അടിയന്തര പരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടുകയാണ്.സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത, ഏറ്റവും സാധാരണക്കാരെ,ദുർബല വിഭാഗത്തിൽപെടുന്നവരെ ബാധിക്കുന്ന വിഷയത്തിൽ മൂന്ന് സുപ്രധാന ഉത്തരവുകൾ സർക്കാർ പുറത്തിറക്കി

 

1.തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് ഫണ്ടുകളും ലൈഫ് പദ്ധതിയിൽ ചെലവിടാം.2022-23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ലൈഫ് പദ്ധതിക്കും ഉപയോഗിക്കാമെന്നാണ് ഉത്തരവ്.ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാൻ സാധ്യതയുളളതിൽ ,വകയിരുത്താവുന്ന പരമാവധി തുക തദ്ദേശ സ്ഥാപനങ്ങൾക്ക് ലൈഫ് പദ്ധതിക്ക് ചെലവിടാം.

2.ലൈഫ് ഗുണഭോക്താക്കൾ തദ്ദേശസ്ഥാപനം മാറുമ്പോഴുളള സാങ്കേതിക പ്രശ്നം പരിഹരിക്കാനും ഉത്തരവായി. ഭൂമി ഏത് തദ്ദേശസ്ഥാപനത്തിലായാലും, ഗുണഭോക്താവിനെ തെരഞ്ഞെടുത്തത് ഏത് തദ്ദേശസ്ഥാപനമാണോ അവിടെ നിന്ന് ഫണ്ട് വകയിരുത്താനാണ് ഉത്തരവ്.

3.ഗുണഭോക്തൃ പട്ടികയിൽ മുൻഗണനാക്രമം നിശ്ചയിച്ചും ഉത്തരവായി.പട്ടികജാതി,പട്ടിക വർഗ,ഫിഷറീഷ് വിഭാഗത്തിലുളളവരും പട്ടികയിൽ അതിദരിദ്ര സർവേയിലൂടെ കണ്ടെത്തിയവരും മുൻഗണനാ പട്ടികയിലുണ്ടാകും. ഹഡ്കോ വായ്പയിൽ ബാക്കിയുളള 1500 കോടി ഇവർക്കായി ചെലവിടും. ഒരു ഗുണഭോക്താവിന് പരമാവധി രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്താനും ഉത്തരവായി

ലൈഫ് പ്രതിസന്ധി: ഹഡ്കോ വായ്പയിൽ അനിശ്ചിതത്വം; വീടിനായി ഉപഭോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി