
മലപ്പുറം : രണ്ട് പതിറ്റാണ്ട് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന സംസ്കൃതം പ്രൊഫസര്‍ നിയമനം വീണ്ടും ചര്‍ച്ചയാകുന്നു.പിന്നീട് കലാമണ്ഡലം വിസിയായ ടി.കെ നാരായണന് വേണ്ടി ക്രമവിരുദ്ധ ഇടപെടലുകള്‍ നടന്നു എന്നായിരുന്നു ആരോപണം.
1987 ലായിരുന്നു സംസ്കൃതം പ്രൊഫസര്‍ തസ്തികയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അപേക്ഷ വിളിച്ചത്.ബി.കരുണാകരനും അന്നത്തെ സിന്‍ഡിക്കേറ്റ് അംഗം കൂടിയായിരുന്ന ടി.കെ.നാരായണനുമായിരുന്നു അപേക്ഷകര്‍.കരുണാകരനെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തതെങ്കിലും ആ തീരുമാനം നാരായണൻ കൂടി പങ്കെടുത്ത സിന്‍ഡിക്കറ്റ് വോട്ടിനിട്ട് തള്ളി.ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു ഈ നടപടി.
ബി.കരുണാകരന് തന്നെ നിയമനം നല്‍കണമെന്ന് പിന്നീട് ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും ഇത് പാലിക്കാതെ 1997 ല്‍ സര്‍വകലാശാല വീണ്ടും സംസ്‌കൃതം പ്രൊഫസർ നോട്ടിഫിക്കേഷന്‍ ഇറക്കുകയും അങ്ങനെ ടി.കെ നാരായണന് നിയമനം ലഭിക്കുകയും ചെയ്തു.ഇതിനെതിരെ കരുണാകരന്‍ നിയമപോരാട്ടം തുടര്‍ന്നു.
1987 ല്‍ ജോലിയില്‍ പ്രവേശിച്ചത് കണക്കാക്കി കരുണാകരന് സര്‍വീസ് കാലയളവിലെ ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കണമെന്നായിരുന്നു 2010 ലെ ഹൈക്കോടതിയുടെ ഉത്തരവ്.1987 ല്‍ അപേക്ഷിച്ചപ്പോള്‍ കരുണാകരന് മതിയായ യോഗ്യത ഇല്ലെന്നാണ് ടികെ നാരായണന്റെ വാദം. 2019 തില്‍ ഹൈക്കോടതി തന്റെ നിയമനം സാധൂകരിച്ചിരുന്നെന്നും ടികെ നാരായണന്‍ പ്രതികരിച്ചു.
ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ റഷീദ് അഹമ്മദ് ചാൻസിലർക്ക് കത്ത് നല്‍കും.